മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വയനാട് ജില്ലാ ഓംബുഡ്സ്മാന്റെ് ഓഫീസ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ സി ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെയും മറ്റ് ഗുണഭോക്താക്കളുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ക്രമക്കേടും അഴിമതിയും അന്വേഷിച്ച് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും രൂപം നല്‍കിയിട്ടുള്ള ഓംബുഡ്സ്മാന്‍ സംവിധാനം ഫലപ്രദമായി വിനിയോഗിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് ജില്ല കളക്ടര്‍.എ. ഗീത പറഞ്ഞു. എ.ഡി.എം എന്‍.ഐ ഷാജു, മഹാത്മഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ്, ട്രൈബല്‍ ഡവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌കുമാര്‍, സാക്ഷരത മിഷന്‍ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ഓഫീസ് സന്ദര്‍ശിച്ചു. തൊഴിലുറപ്പു മേഖലയിലെ പരാതികള്‍ ഓംബുഡ്സ്മാന്റെ് ഓഫീസില്‍ നേരിട്ട് നല്‍കാം. തപാല്‍ വഴിയും ഇ മെയില്‍ വഴിയും അയക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതാണെന്ന് ഓംബുഡ്സ്മാന്‍ ഒ.പി അബ്രഹാം അറിയിച്ചു. ഓംബുഡ്സ്മാന്‍, മഹാത്മഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓഫീസ്, സി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തിലാണ് പരാതികള്‍ അയക്കേണ്ടത്.
