സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വി.റ്റി.സി) ഉടൻ ആരംഭിക്കുന്ന ആറ് മാസം ദൈർഘ്യമുള്ള വേർഡ് പ്രൊസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ഒരു വർഷം ദൈർഘ്യമുള്ള ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 35നും മദ്ധ്യേ പ്രായമുള്ള ബധിരർ, മൂകർ, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. താമസ സൗകര്യം സൗജന്യമാണ്. ഡി.സി.എയ്ക്ക് പ്ലസ് ടുവും വേർഡ് പ്രൊസസിംഗ് ആൻഡ് ഡാറ്റാ എൻട്രിക്ക് എസ്.എസ്.എൽ.സിയുമാണ് യോഗ്യത.

അപേക്ഷാഫോം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോറത്തിലോ വെള്ള കടലാസിലോ തയാറാക്കിയ  അപേക്ഷകൾ ബയോഡേറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം ഒക്ടോബർ 15ന് മുമ്പായി സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2343618.