പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിച്ചവർ യോഗ്യതാ പരീക്ഷയുടെ എല്ലാ വർഷത്തെയും മാർക്ക് ലിസ്റ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽക്കൂടി ഒക്‌ടോബർ 17നകം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. മാർക്ക്‌ലിസ്റ്റുകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
