വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ താല്‍ക്കാലിക നിയമനം
വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2022-2023 അദ്ധ്യയന വര്‍ഷത്തേക്ക് ലക്ച്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അതാത് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. യോഗ്യരായവര്‍ ഒക്ടോബര്‍ 17 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0496 2524920.
ഡ്രൈവർ നിയമനം
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് ആംബുലൻസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ലൈസൻസ്, ബാഡ്ജ് എന്നിവയുടെ അസ്സൽ രേഖകളുമായി ഒക്ടോബർ 17 ന് രാവിലെ 10.30ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.