25 കിലോവാട്ട് ഉത്പാദനം ലക്ഷ്യമാക്കിയുള്ള സൗരോർജ പദ്ധതിക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ് ( കിക്മ ) തുടക്കം കുറിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വഴി പ്രതിദിനം 100 മുതൽ 125 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ മാസം 28000 മുതൽ 33000 രൂപ വരെ വൈദ്യുതി ബിൽ ഇനത്തിൽ ലാഭിക്കാം. കിക്മ ക്യാമ്പസിൽ നടന്ന ചടങ്ങിൽ കിക്മ റിസർച്ച് ജേർണൽ ആയ കിക്മ റീച്ചീന്റെയും ന്യൂസ്‌ ബുള്ളറ്റിന്റെയും പുതിയ പതിപ്പുകളുടെ പ്രകാശന കർമവും നിർവഹിച്ചു.