ലിംഗ തുല്യതാ പ്രതികരണ ശേഷിയുള്ള പ്രാദേശിക സര്‍ക്കാറായി എടവകയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായി കിലയുടെ സഹകരണത്തോടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മാനന്തവാടി ഗ്രീന്‍ റഡിഡന്‍സിയില്‍ നടന്ന ശില്‍പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്‍സി ബിനോയി അധ്യക്ഷത വഹിച്ചു.
യൂണിസെഫ് വിഭാവനം ചെയ്ത സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ട ലിംഗ തുല്യത കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭരണ സമിതി അംഗങ്ങള്‍, വില്ലേജ് ഓഫീസര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ ഭാരവാഹികള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ കില മാസ്റ്റര്‍ ട്രെയിനര്‍മാരായ രോഹിണി മുത്തുര്‍, അനിത ബാബുരാജ്, ഇ. വിലാസിനി എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കുകയും കര്‍മപരിപാടികള്‍ തയ്യാറാക്കുകയും ചെയ്തു.
വികസന കാര്യ ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത്, സെക്രട്ടറി എന്‍. അനില്‍, ജനപ്രതിനിധികളായ ബ്രാന്‍ അഹമ്മദ് കുട്ടി, സി.എം. സന്തോഷ്, ഗിരിജ സുധാകരന്‍, ലിസി ജോണ്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ കെ.വി ശ്രുതി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തില്‍ ലിംഗ തുല്യത പദ്ധതി നടപ്പിലാക്കുന്ന ഗ്രാമ പഞ്ചായത്തുകളില്‍നിന്നും യൂണിസെഫ് പഠന വിധേയമാക്കുന്ന ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ ഒന്നാണ് എടവക