ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ക്വിസ്മത്സരത്തിന് മുന്നോടിയായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള ( 8,9,10 ക്ലാസുകള്‍ ) പത്തനംതിട്ട ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഈ മാസം 20ന് രാവിലെ 10.30ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടത്തും. ഹൈസ്‌കൂള്‍ തലത്തിലുളള വിദ്യാര്‍ഥികള്‍ക്കുളള രജിസ്ട്രേഷന്‍ ഈ മാസം 18ന് വൈകുന്നേരം നാലിന് മുമ്പായി ചെയ്യണം. ഫോണ്‍: 0468 2362070 ഇ-മെയില്‍ – popta@kkvib.org