പോളിങ് സ്റ്റേഷൻ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എൻ സത്യനേശൻ, രാജു ആലപ്പാട്, കെ.ഐ.കുഞ്ഞച്ചൻ, സോബിൻലാൽ, എസ്. രാജീവ്, ചങ്ങനാശേരി തഹസിൽദാർ വിജയസേനൻ ടി.ഐ, ഡെപ്യൂട്ടി തഹസിൽദാർ ലാലുമോൻ ജോസഫ്, തെരഞ്ഞടുപ്പു ഡെപ്യൂട്ടി തഹസിൽദാർ കെ. പി അനിൽകുമാർ, രാജേഷ് ജി നായർ, എ. ഇ. ആർ ഒ ഐ. ശ്യാംപ്രസാദ്, ക്ലർക്ക് പ്രശാന്ത് എസ്, എന്നിവർ പങ്കെടുത്തു.