തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ എംബ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ തസ്തികയിലുള്ള താത്കാലിക ഒഴിവിലേക്ക് പാർട്ട്ടൈം ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.ബി.എ/ എം.ബി.എ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇക്കണോമിക്സ്, സോഷ്യോളജി, സോഷ്യൽ വെൽഫെയർ എന്നിവയിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 19ന് രാവിലെ 10.30 ന് ഹാജരാകണം. ഫോൺ: 04812380404