എരുമേലി ടൗണിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം നിർമ്മിച്ച എരുമേലി റസ്റ്റ് ഹൗസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 406 ചതുരശ്ര മീറ്ററിൽ 1.52 കോടി രൂപ ചെലവിലാണ് നിർമാണം. രണ്ട് നിലകളിലായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് ഓരോ നിലയിലും രണ്ട് ജനറൽ മുറികളും ഒരു സ്യൂട്ട് മുറിയുമുൾപ്പെടെ ആറ് മുറികളാണ് ഉള്ളത്. പുതിയ ബ്ലോക്കിനോട് ചേർന്നുള്ള പഴയ റസ്റ്റ് ഹൗസിൽ രണ്ട് ജനറൽ മുറികളും ഒരു പൊതുമരാമത്ത് മുറിയും ഒരു വി.ഐ.പി മുറിയും ഉൾപ്പെടെ നാല് മുറികളുണ്ട്. അടുക്കള, ഭക്ഷണമുറി, വർക്ക് എരിയ എന്നിവയുമുൾപ്പെട്ടിട്ടുണ്ട്.

ഫോട്ടോ ക്യാപ്ഷൻ: നിർമ്മാണം പൂർത്തിയാക്കിയ എരുമേലി റസ്റ്റ് ഹൗസ് കെട്ടിടം