കുഷ്ഠരോഗ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ലെപ്രസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സ നല്‍കുന്ന ബാലമിത്ര പദ്ധതിയുടെ ഭാഗമായാണ് അസംബ്ലിയില്‍ പ്രതിജ്ഞയെടുക്കല്‍ സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലെപ്രസി യൂണിറ്റ് എന്‍ എം എസ് സുരേഷ് കുമാര്‍ ബാലമിത്ര പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കല്‍പ്പറ്റ ജനറല്‍ ആശുപതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ബിനു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ജോസ്, ഹെന്റി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.