മലപ്പുറം സർക്കാർ കോളേജിൽ ബിരുദ പ്രവേശനത്തിന് ഒഴിവുകൾ ഉണ്ട്. ബി.എ എക്കണോമിക്സ് (എസ് ടി, ഒ.ബി.എക്സ്), ബി.എ. ഇസ്ലാമിക് ഹിസ്റ്ററി (ഇ.ഡബ്ല്യു.എസ്, എസ്.ടി, ഒ.ബി.എക്സ്) , ബി.കോം (എസ്.ടി) , ബി.എസ്.സി ഫിസിക്സ് (എൽ.സി, എസ്.സി, എസ്.ടി, ഭിന്നശേഷി, സ്പോർട്സ്) , ബി.എസ്.സി കെമിസ്ട്രി (എസ്.ടി,ഭിന്നശേഷി ,സ്പോർട്സ്), ബി.എ ഉർദു (ഈഴവ, ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി), ബി.എ അറബിക് (ഈഴവ, ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി) സീറ്റുകളിലേക്കാണ് ഒഴിവുകൾ. അസൽ രേഖകൾ സഹിതം ഒക്ടോബർ 19 രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം.

വിജ്ഞാപനം ക്ഷണിച്ചു

കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും റാബി 2022 -23 പദ്ധതിയിലേക്ക് വിജ്ഞാപനം ക്ഷണിച്ചു. പദ്ധതിയിൽ ചേരേണ്ട അവസാന തീയതി ഡിസംബർ 31. www.pmfby.gov.in ഓൺലൈൻ വഴി അംഗമാവാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായോ 0471-2334493 ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

ക്വിസ് മത്സരം സംഘടിപ്പിക്കും

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്‌സ് പ്രതിരോധ – നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 22ന് രാവിലെ 9.30 ന് കുതിരവട്ടം ജില്ലാ ക്ഷയരോഗ കേന്ദ്രം ഓഡിറ്റോറിയത്തിലാണ് മത്സരം. കോളേജുകളിലെ രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. ടീമുകൾക്ക് docdapcukkd@gmail.com എന്ന ഇമെയിലിൽ ഒക്ടോബർ 19 ന് മുൻപായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9747541150