മുട്ടില്‍ വയനാട് ഓര്‍ഫനേജ് വി.എച്ച്.എസ്.സ്‌കൂളില്‍ ഒക്ടോബര്‍ 20, 21 തീയ്യതികളിലായി നടക്കുന്ന വയനാട് റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മേളയുടെ ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ കെ. ശശിപ്രഭ, ഡി.ഇ.ഒ കെ. സുനില്‍കുമാര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ പി.എ. ജലീല്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ബിനുമോള്‍ ജോസ്, വൈസ് പ്രിന്‍സിപ്പല്‍ മൊയ്തു മാസ്റ്റര്‍, പബ്ലിസിറ്റി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അയിഷാബി, വൈസ് ചെയര്‍മാനും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമായ എന്‍. മുസ്തഫ, കണ്‍വീനര്‍ ഇ. മുസ്തഫ, ജോയിന്റ് കണ്‍വീനര്‍ അഷ്‌കറലി, കെ. സൈഫുദ്ധീന്‍, യസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുട്ടില്‍ വി.എച്ച്.എസ്.ഇ അധ്യാപകനായ കെ. സൈഫുദ്ധീനാണ് ലോഗോ ഡിസൈന്‍ ചെയ്തത്.