ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭമ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25, 26 തിയതികളില്‍ നെന്മാറ നിയോജകമണ്ഡലത്തില്‍ ഫോട്ടോ/ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെ.ബാബു എം.എല്‍.എ യുടെ നേതൃത്വത്തില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു. 25, 26 തിയതികളിലായി എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പങ്കെടുക്കും. സംസ്ഥാനത്ത് ആദ്യമായാണ് നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ഇത്തരത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.നിയമസഭയെ പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരിചയപെടുത്തുക, ചരിത്രവും സംസ്‌കൃതിയും വിദ്യാര്‍ത്ഥികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും , യുവജനങ്ങള്‍ക്കുമായി യുനിസെഫിന്റെ നേതൃത്വത്തില്‍ കാലാവസ്ഥ വ്യതിയാനം, ദുരന്തനിവാരണം എന്നിവയെ സംബന്ധിച്ച് ബോധവത്ക്കണ ക്ലാസും വിവിധ വിഷയങ്ങളില്‍ സെമിനാറും സംഘിപ്പിക്കും.

കെ.ബാബു എം.എല്‍.എ. ചെയര്‍മാനായും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും സംസ്ഥാന നിയമസഭ ജോയിന്റ് സെക്രട്ടറി ജി.പി. ഉണ്ണികൃഷ്ണന്‍ കണ്‍വീനറായും പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു.നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി, സംസ്ഥാന നിയമസഭ ജോയിന്റ് സെക്രട്ടറി ജി.പി. ഉണ്ണികൃഷ്ണന്‍, ബി.ആര്‍. സി. കോര്‍ഡിനേറ്റര്‍ സി .പി. വിജയന്‍, ബി. അനന്തകൃഷ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.