കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് ഭരണസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച്  ‘പെണ്‍ക്കരുത്ത്’ എന്ന പേരില്‍ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അഡ്വ. കെ ശാന്തകുമാരി എം.എല്‍.എ  നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ സുനില്‍ അധ്യക്ഷയായി.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള വനിതകളെ എം.എല്‍.എ ആദരിച്ചു.പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സഞ്ജന,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.രമ,  വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ഷാജിത, മറ്റു പഞ്ചായത്ത് അംഗങ്ങള്‍ ആയ ടി.ഷീല, പി.സി സുധ, കെ.പി പ്രീത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  പ്രമീള, സി.ഡി.എസ് അംഗങ്ങള്‍,കുടുംബശ്രീ അംഗങ്ങള്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.