കേരള സംഗീത നാടക അക്കാദമി ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവുമായി സഹകരിച്ച് ഒക്ടോബര്‍ 18 മുതല്‍ 21 വരെ വാചികം എന്ന പേരില്‍ ചാക്യാര്‍കൂത്ത് -ഓട്ടന്‍തുള്ളല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 18ന് വൈകിട്ട് 5.30ന് ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. കേരള സംഗീത നാടക അക്കാദമി നിര്‍വാഹകസമിതി അംഗം പത്മശ്രീ ശിവന്‍ നമ്പൂതിരി അധ്യക്ഷനാകും. ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍ മുഖ്യപ്രഭാഷണം നടത്തും. ലക്കിടി കുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ ഡോ. സി. പി ചിത്രഭാനു, ലക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് , കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി സെക്രട്ടറി എ.കെ ചന്ദ്രന്‍ കുട്ടി, കേരള സംഗീതനാടക അക്കാദമി നിര്‍വാഹകസമിതി അംഗം അഡ്വ. വി. ഡി പ്രേമപ്രസാദ് എന്നിവര്‍ പങ്കെടുക്കും.
