ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമണി (സാഫ്)ൻറെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത കേരളം “സുമുക്തി ” ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ലഹരി എന്ന മഹാവിപത്തിനെ ചെറുക്കാനും കുട്ടികൾക്കിടയിൽ നേരായ ദിശാബോധം ഉണ്ടാക്കുവാനും സ്ത്രീസമൂഹത്തിന് മാതൃകാപരമായ പങ്ക് വഹിക്കുവാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.

എറിയാട് ഗ്രാമപഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ അസിം ആദ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് ഇൻസ്‌പെക്ടർ ഷോബി സി, കോസ്റ്റൽ പോലീസ് സബ് ഇൻസ് പെക്ടർ വർഗീസ് എന്നിവർ ബോധവൽക്കരണ ക്ലാസ്സെടുത്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അംബിക ശിവപ്രിയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ, വാർഡ് മെമ്പർ സാറബി ഉമ്മർ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അനീഷ് പി എന്നിവർ പങ്കെടുത്തു.

ലഹരിക്കെതിരെ സുധീഷ് അമ്മവീട് അവതരിപ്പിച്ച ഏകാങ്ക നാടകവും ഐ എം യു പി സ്കൂൾ കുട്ടികളുടെ ബോധവൽക്കരണ റാലിയും നടന്നു.