ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ മേപ്പാടി അരപ്പറ്റ എസ്റ്റേറ്റ് ടീ ഫാക്ടറിയില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ടി.ടി. വിനോദ്കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഷിജി ക്ലാസെടുത്തു. സീനിയര്‍ മാനേജര്‍ അബ്രഹാം തരകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
