16 ദിവസം: രജിസ്റ്റര്‍ ചെയ്തത് 147 അബ്കാരി കേസുകളും 53 ലഹരി കേസുകളും

ലഹരി ഉപഭോഗ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 24 മണിക്കൂര്‍  ടോള്‍ഫ്രീ നമ്പര്‍ 155358 ലും,ചികില്‍സക്കും കൗണ്‍സിലിങ്ങിനുമായി 24 മണിക്കൂര്‍  ടോള്‍ഫ്രീ നമ്പര്‍ 14405 ലും ഇതിനുപുറമേ എക്‌സൈസ് കമ്മീഷണറുമായി ബന്ധപ്പെടാന്‍ 24 മണിക്കൂര്‍ 9447178000 നമ്പറിലും    പൊതുജനങ്ങള്‍ക്ക് വിളിക്കാമെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.

16 ദിവസത്തിനിടയില്‍ (ഒക്ടോബര്‍ 1 മുതല്‍ 16 വരെ) പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 147 അബ്കാരി കേസുകളും 53 ലഹരി പദാര്‍ത്ഥങ്ങളുടെ കേസുകളും 220.625 കിലോഗ്രാം പുകയില വസ്തുക്കളും ഉള്‍പ്പെടെ 10 വാഹനങ്ങളും 26500 രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ലഹരി വസ്തുകളുടെ വിനിമയം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക്  പേര് വെളിപ്പെടുത്താതെ തന്നെ എക്സൈസ്, പോലീസ് വകുപ്പുകള്‍ക്ക്് വിവരങ്ങള്‍ കൈമാറാവുന്നതാണ്.വിവരങ്ങള്‍ പ്രകാരം കേസ് കണ്ടെത്തിയാല്‍ വിവരം നല്‍കുന്നവര്‍ക്ക്് സംസ്ഥാനസര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്നും എക്‌സൈസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.