ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം കമ്പനിയായ 6D  ടെക്നോളജീസിന്റെ ഈ വർഷത്തെ ക്യാംപസ് പൂള് ഡ്രൈവ് മൂന്നാർ കോളജ്  ഓഫ് എഞ്ചിനീയറിംഗിൽ നടന്നു. കേരളത്തിലെ 65 ഓളം കോളജുകളിലെ വിദ്യാർത്ഥികളാണ്  ഡ്രൈവിൽ പങ്കെടുത്തത്. 6D  ടെക്നോളജീസ് നടത്തിയ ഓൺലൈൻ പരീക്ഷയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട 1800 ഓളം വിദ്യാർഥികൾക്കായാണ് റിക്രൂട്ട്‌മെന്റ് നടന്നത്. ഗ്രൂപ് ഡിസ്‌കഷനും രണ്ട്  റൗണ്ട് ടെക്‌നിക്കൽ ഇന്റർവ്യൂകൾക്കും എച് ആർ ഇന്റർവ്യൂവിനും ശേഷമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. പങ്കെടുത്തവരിൽ 200 പേർക്ക് ജോലി ലഭിക്കും എന്നു പ്രതീക്ഷിക്കുന്നതായി കോളേജ്  ഓഫ് എഞ്ചിനീയറിംഗ് മൂന്നാറിന്റെ പ്ലെയിസ്‌മെന്റ് ഓഫീസർ അമൽ തുക്കു അറിയിച്ചു.