തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 22 ന്  എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 ന് നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്ത് സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. ഒഴിവുകളുടെ  വിശദാംശങ്ങൾ www.lbscentre.kerala.gov.in  ൽ അലോട്ട്‌മെന്റിനു മുൻപ്  പ്രസിദ്ധീകരിക്കും.

അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ചവർ അതത്  കോളേജുകളിൽ ഒക്‌ടോബർ 26 ന് 5 മണിയ്ക്കകം  പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.