ലഹരിക്കെതിരേയുള്ള നവകേരള മുന്നേറ്റം പ്രചാരണത്തിന്റെ ഭാഗമായി കീഴൂർ ദേവസ്വം ബോർഡ് കോളജിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജനകീയ പ്രതിരോധ ശൃംഖല സംഘടിപ്പിച്ചു. വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാർഥികൾ, ജനപ്രതിനിധികൾ, വിദ്യാർഥി സംഘടനകൾ, ജനമൈത്രി പൊലീസ്, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടന പ്രതിനിധികൾ, നാട്ടൊരുമ അംഗങ്ങൾ, വ്യാപാരികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
