പൊതുമരാമത്ത് വകുപ്പ് 1.52 കോടി രൂപ ചെലവിൽ നിർമിച്ച എരുമേലി റസ്റ്റ് ഹൗസ് പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്‌ടോബർ 20ന് നടക്കും. രാവിലെ 10ന്‌പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ. ബീന റിപ്പോർട്ട് അവതരിപ്പിക്കും.
എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ ജസ്‌നാ നജീബ്, പി.എ. ഷാനവാസ്, നാസർ പനച്ചി, സൂപ്രണ്ടിംഗ് എൻജിനീയർ എം. ലൈജു, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.ഐ. അജി, വി.പി. സുഗതൻ, മഞ്ജു ദിലീപ്, എം.വി. ഗിരീഷ് കുമാർ,റ്റി.വി. ജോസഫ്, ജോബി ചെമ്പകത്തുങ്കൽ, ജോസ് പഴയതോട്ടം, അനസ് പുത്തൻവീട്ടിൽ, പി.കെ. റസാഖ്, സലീം വാഴമറ്റം, മോഹനൻ പഴയറോഡ്, സി.ഡി.എസ്. ചെയർപേഴ്‌സൺ അമ്പിളി സജീവ്, വ്യാപാരി വ്യവസായി പ്രതിനിധികളായ മുജീബ് റഹ്മാൻ, പി.ആർ. ഹരികുമാർ എന്നിവർ പങ്കെടുക്കും. പഴയ റസ്റ്റ് ഹൗസ് മന്ദിരത്തോടു ചേർന്നു രണ്ടു നിലകളായി നിർമിച്ച കെട്ടിടത്തിന് ആറു മുറികളാണുള്ളത്. 406 ചതുരശ്ര മീറ്ററാണ് വിസ്തീർണ്ണം.
