പട്ടിക വർഗ വികസന വകുപ്പിനു കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 98.5 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ്. ബീന, ഐ.റ്റി.ഡി.പി. പ്രോജക്റ്റ് ഓഫീസർ കെ.ജി. ജോളിക്കുട്ടി, എം.ആർ.എസ്. ഹെസ്മിസ്ട്രസ് എം. ജഗന്ദിനി, സീനിയർ സൂപ്രണ്ട് അഞ്ജു എസ്. നായർ, ജൂനിയർ സൂപ്രണ്ട് കെ.വി. ജയേഷ്, മാനേജർ പി.ആർ. അനുമോൾ, പി.ടി.എ. പ്രസിഡന്റ് സുനിത രാജൻ എന്നിവർ പ്രസംഗിച്ചു.
എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മെറിറ്റോറിയസ് അവാർഡായി നാലു ഗ്രാം സ്വർണപതക്കങ്ങൾ വീതം നൽകി.