നവംബർ രണ്ടാം വാരം നടക്കുന്ന കൽപ്പാത്തി ദേശീയ സംഗീതോത്സവവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു . മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എം.ബി. രാജേഷ് , മുഹമ്മദ് റിയാസ് , ജില്ലയിലെ എം.പി.മാർ, എം.എൽ.എ. മാർ , ഡി.ടി.പി.സി. ഭാരവാഹികൾ, സാംസ്ക്കാരിക പ്രവർത്തകർ , ജനപ്രതിധികൾ , ഉദ്യോഗസ്ഥർ എന്നിവർ രക്ഷാധികാരികളായും ജില്ലാ കലക്ടർ മൃൺ മയി ജോഷി ചെയർമാനായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്. സംഘാടക സമിതിക്ക് പുറമെ പ്രോഗ്രാം , ഫിനാൻസ്, പബ്ലിസിറ്റി , സെക്യൂരിറ്റി തുടങ്ങിയ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

എ.ഡി.എം. കെ. മണികണ്ഠൻ, ആർ.ഡി.ഒ. ഡി.അമൃതവല്ലി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ, ഡി.ടി.പി.സി. സെക്രട്ടറി ഡോ.സിൽബർട്ട് ജോസ്, കൽപ്പാത്തി രഥോൽത്സവ ട്രസ്റ്റ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .