ആരോഗ്യകേരളത്തിൽ ഒഴിവുള്ള എപ്പിഡമോളജിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, എ.എഫ്.എച്ച്.സി (കൗമാര ആരോഗ്യം) കൗൺസിലർ, ആർ.ബി എസ്. കെ നഴ്സ് എന്നീ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പീഡിയാട്രിക്സിൽ എം.ഡിയും/ ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് പീഡിയാട്രീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. മെഡിക്കൽ ഗ്രാജുവേറ്റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ഡിപ്ലോമ ഇൻ പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ/ പബ്ലിക് ഹെൽത്ത് / എപ്പിഡെമിയോളജി. / ഏതെങ്കിലും മെഡിക്കൽ ബിരുദവും എപ്പിഡെമിയോളജി/ പബ്ലിക് ഹെൽത്ത് എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് എപ്പിഡമോളജിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാം
എൻ എമും കേരള നഴ്സിംഗ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷനുമാണ് ആർ.ബി.എസ്..കെ നഴ്സ് തസ്തികയുടെ യോഗ്യത. സൈക്കോളജി / സോഷ്യോളജി/ സോഷ്യൽ വർക്ക് /അന്ത്രോപ്പോളജി/ ഹ്യൂമൻ ഡവലപ്മെന്റ് എന്നിവയിൽ ബിരുദമോ നഴ്‌സിങ്ങും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവർത്തി പരിചയവുമാണ് എ.എഫ്.എച്ച്.സി കൗൺസിലർ തസ്തികയ്ക്കുള്ള യോഗ്യത. സൈക്കോളജിയിലോ സോഷ്യൽ വർക്കിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ബി.പി.ടിയും രണ്ടുവർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാം. ഒക്‌ടോബർ 20ന് വൈകിട്ട് അഞ്ചിനകം എൻ.എച്ച് എം ഓഫീസിൽ നേരിട്ട് നൽകണം. വിശദവിവരത്തിന് ഫോൺ: 04812304844 വെബ്സൈറ്റ്: arogyakeralam.gov.in