ലക്കിടി കിള്ളിക്കുറുശ്ശിമംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ സംഗീത നാടക അക്കാദമിയും കുഞ്ചൻ സ്മാരകവും ചേർന്നൊരുക്കിയ വാചികം ചാക്യാർ കൂത്ത് -ഓട്ടൻതുള്ളൽ ഫെസ്റ്റിന് തുടക്കമായി. നാട്യഗൃഹത്തിൽ നടന്ന പരിപാടി അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം പത്മശ്രീ ശിവൻ നമ്പൂതിരി അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാർ അവതരിപ്പിച്ച കിരാതം കഥ പറഞ്ഞ ചാക്യാർ കൂത്ത്, മധുസൂദനനും സംഘത്തിന്റെയും രാമാനുചരിതം ഓട്ടൻ തുള്ളൽ എന്നിവ അരങ്ങേറി.
നാലു ദിവസങ്ങളിലായി ദിവസവും വൈകി
ട്ട് ആറ് മുതൽ കലാവതരണങ്ങൾ നടക്കും. ഒക്ടോബർ 21നാണ് ഫെസ്റ്റ് സമാപിക്കുക. ലക്കിടി – പേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ഒ.വി വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ അജയൻ, കുഞ്ചൻ സ്മാരകം ചെയർമാൻ ഡോ. സി.പി ചിത്രഭാനു, കെ. ജയദേവൻ, എ.കെ ചന്ദ്രൻ കുട്ടി എന്നിവർ സംസാരിച്ചു.