സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി മുക്ത പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പള്ളിവാസല്‍ വി.എന്‍.ആര്‍ എസ്റ്റേറ്റില്‍ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തംഗം പി. ശശികുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് സുരേഷ് ജി. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ക്യാമ്പില്‍ പങ്കെടുത്തവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചാല്‍ നേരിടേണ്ടി വരുന്ന നിയമ പ്രശ്നങ്ങള്‍, നിയമ വശങ്ങള്‍, ലഹരിയുടെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, ആരോഗ്യ നഷ്ടം തുടങ്ങിയ വിവിധ കാര്യങ്ങള്‍ അതിഥി തൊഴിലാളികളെ ക്യാമ്പിലൂടെ ബോധ്യപ്പെടുത്തി. അമ്പതോളം തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവ് ജി. യോഗത്തില്‍ ആശംസയര്‍പ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ബെന്നി പി. കെ. എന്നിവര്‍ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുജ എം.കെ, മൂന്നാര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ഷാജഹാന്‍ എം.എം, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരായ ദീപേഷ് ധര്‍മ്മജന്‍, സിനി ജോസ്, ജിജോ ആൽബർട്ട് ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.