സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ ‘മാ-വിഷയി’ ലഹരി വർജ്ജന ബോധവത്ക്കരണ നാടകം അരങ്ങേറി. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
മദ്യത്തിനും മയക്കുമരുന്നിനും എതിരായി ശക്തമായ അവബോധം നൽകുന്ന നാടകമാണ് ‘മാ-വിഷയി’. എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ വിമുക്തിയുടെ അംഗീകാരം ലഭിച്ച നാടകം . രാജീവ് ഗോപാലകൃഷ്ണന്റെ രചനയിൽ മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത ‘മാ -വിഷയി’ വൈലോപ്പള്ളി സംസ്‌കൃത ഭവന്റെ നേതൃത്വത്തിൽ അക്ഷരകല ഗവേഷണാത്മക ജനകീയ നാടകശേഖരമാണ് അവതരിപ്പിക്കുന്നത്. യുവത്വത്തെയും ഭാവി തലമുറയെയും ലഹരിയുടെ പിടിയിൽ നിന്നും പൂർണമായും മോചിപ്പിക്കുന്നതിനുള്ള ഇത്തരം ബോധവത്ക്കരണ പരിപാടികളിൽ എല്ലാവരും പങ്കാളികളാക്കണമെന്ന് നാടകം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ എസ്.എം.വി സ്‌കൂൾ പ്രിൻസിപ്പാൾ വി. വസന്തകുമാരി, മീനമ്പലം സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു