കക്കോടി ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ പ്രചരണാര്‍ത്ഥം സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു. കക്കോടി പഞ്ചായത്ത് പരിസരത്തു നിന്ന് വാദ്യമേളം, വിവിധ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ എന്നിവയോടെ ആരംഭിച്ച വിളംബര ജാഥ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അവസാനിച്ചു. പൊതു പരിപാടി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥി ആയിരുന്നു.

കക്കോടി പഞ്ചായത്ത് സെക്രട്ടറി യു കെ രാജന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ചിത്ര കലാ പ്രതിഭകള്‍ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങള്‍ വരച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പുനത്തില്‍ മല്ലിക, കൈതമോളി മോഹനന്‍, താഴത്തയില്‍ ജുമൈലത്ത്, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ് സ്വാഗതവും, ടി കെ സുരേഷ് നന്ദിയും പറഞ്ഞു.