കൽപ്പറ്റ മുണ്ടേരി മിനി കോൺഫറൻസ് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 916 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 186 ആധാര്‍ കാര്‍ഡുകള്‍, 66 റേഷന്‍ കാര്‍ഡുകള്‍, 146 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 131 ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍,95 ബാങ്ക്അക്കൗണ്ട്,138 ഡിജിലോക്കര്‍,10 പെൻഷൻ, 28 ഹെൽത്ത് ഇൻഷൂറൻസ് മറ്റു സേവനങ്ങള്‍ എന്നിവ അടക്കം 916 സേവനങ്ങള്‍ ഒന്നാം ദിവസം നല്‍കി.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൽപ്പറ്റ നഗരസഭ ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് ഏകോപനം.