പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സംസ്ഥാന കായികമേളയായ ‘കളിക്കളം 2022’ നവംബര്‍ 8,9,10 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ നടക്കും. മേളയുടെ ഭാഗ്യചിഹ്നം ‘വിക്ടര്‍’ എന്ന കടുവക്കുട്ടിയാണ്.

കളിക്കളം 2022 ന്റെ ലോഗോയും ഭാഗ്യചിഹ്നവും പട്ടികജാതി പട്ടികവര്‍ഗ വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍ കട്ടേല ഡോ. അംബദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കായികതാരങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണപ്രകാശ് എന്നിവരും സന്നിഹിതരായിരുന്നു.