ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

റിട്ടയേര്‍ഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സി കരുണാകരന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം ഷീല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി വത്സല, ടി.പി മുരളീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനില്‍കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ നന്ദിയും പറഞ്ഞു.