ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു .
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ദീപ. കെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വ്വഹിച്ചു.

കൊളത്തൂര്‍ എസ് ജി എം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും, അവിടനല്ലൂര്‍ എന്‍ എന്‍ കക്കാട് എസ്.ജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നിന്നായി 72 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഒന്നും രണ്ടും സമ്മാനര്‍ഹര്‍ക്ക് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന മെഗാ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെറൂട്ടി റോഡ് ശാഖാ സീനിയര്‍ മാനേജര്‍ പ്രശാന്ത് എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഖാദി ബോര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

നാഷണല്‍ ഗെയിംസില്‍ ആര്‍ച്ചറി വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മേഘ്ന കൃഷ്ണയെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ ഷിബി അധ്യക്ഷയായ ചടങ്ങില്‍ വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ വിനോദ് കരിമാനി, ഫെയര്‍ കോപ്പി സൂപ്രണ്ട് രവികമാര്‍ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ സൂപ്രണ്ട് വി.വി. രാഘവന്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.