സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മൂന്ന് ദിവസങ്ങളിലായി കല്‍പ്പറ്റ പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തില്‍ നടത്തിയ സിറ്റിങില്‍ 1617 അപേക്ഷകള്‍ പരിഗണിച്ചു. നിയമപ്രകാരം അര്‍ഹരായ 803 പേര്‍ക്ക് 6 കോടിയോളം രൂപ കടാശ്വാസം അനുവദിക്കുന്നതിനായി ശുപാര്‍ശ ചെയ്തു. ബാക്കിയുള്ള അനര്‍ഹമായ അപേക്ഷകള്‍ തള്ളി. മൂന്ന് ബെഞ്ചുകളിലായാണ് സിറ്റിങ് പൂര്‍ത്തിയാക്കിയത്. ചെയര്‍മാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു, അംഗങ്ങളായ കെ.ജി രവി, ജോര്‍ജ് പാലത്തിനാല്‍, ജോണ്‍കുട്ടി, അഡ്വ. ഇസ്മായില്‍ കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.