കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജീവനക്കാര്‍ ഫ്‌ലാഷ് മോബ്, മൈം എന്നിവ അവതരിപ്പിച്ചു. പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി പ്രമീള, വാര്‍ഡ് കൗണ്‍സിലര്‍മാരായ അബ്ദുല്‍ ഗഫൂര്‍, കമലം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.എസ് മനോജ് ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബൂനി എന്നിവര്‍ സംസാരിച്ചു.
