വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകരാകാന് ആഗ്രഹിക്കുന്ന വനിതകള്ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രനര്ഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര് 15 മുതല് 25 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസില് സര്ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായാണ് പരിശീലനം. താല്പര്യമുമുള്ളവര് www.kied.info എന്ന വെബ്‌സൈറ്റില് ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക് 0484 2532890, 2550322, 7012376994.
ദ്വിദീന പരിശീലനം
കണ്ണൂര് ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം കക്കാട് റോഡിലുളള പുതിയ കെട്ടിടത്തില് പ്രവര്ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില് ഒക്‌ടോബര് 27,28 തിയതികളില് മുട്ടക്കോഴി വളര്ത്തല് എന്ന വിഷയത്തില് ദ്വിദീന പരിശീലനം നടത്തുന്നു. പരിശീലന ക്ലാസ്സില് പങ്കെടുക്കാന് ആഗ്രഹിക്കുന്ന കണ്ണൂര്, കാസര്ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്ഷകര് ഒക്‌ടോബര് 26 ന് മുന്പായി 9446471454 എന്ന നമ്പറില്
രജിസ്റ്റര് ചെയ്യണം.വിവരങ്ങള്ക്ക് 04972763473.
ജില്ലാതല റിസോഴ്‌സ് പേഴ്‌സണ് പരിശീലനം
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല റിസോഴ്‌സ് പേഴ്‌സണ് പരിശീലനം നാളെ നടക്കാവ് ഗവ: ഗേള്സ് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്‌കൂളില് ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി ഒക്ടോബര്(22,23,24)) നടക്കുന്ന പരിശീനത്തില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് കണ്ടെത്തിയ റിസോഴ്‌സ് പേഴ്‌സണ്മാര്, സാക്ഷരതാമിഷന് നോഡല് പ്രേരക്മാര് എന്നിവരാണ് പങ്കെടുക്കുന്നത്. തുടര്ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ അധ്യാപകര്ക്ക് ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്മാരുടെ നേതൃത്വത്തില് ഏകദിന പരിശീലനം നല്കും. പരിശീലനത്തിന് ശേഷം 3 മാസം ക്ലാസുകള് നല്കി, മികവുത്സവത്തിലൂടെ പഠിതാക്കള്ക്ക് അംഗീകൃത സര്ട്ടിഫിക്കറ്റ് നല്കും. പദ്ധതിയുടെ ഒന്നാം ഘട്ടം മാര്ച്ച് മാസം അവസാനിക്കും.
കണ്ണൂര് ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം കക്കാട് റോഡിലുളള പുതിയ കെട്ടിടത്തില് പ്രവര്ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില് ഒക്‌ടോബര് 27,28 തിയതികളില് മുട്ടക്കോഴി വളര്ത്തല് എന്ന വിഷയത്തില് ദ്വിദിന പരിശീലനം നടത്തുന്നു.പരിശീലന ക്ലാസ്സില് പങ്കെടുക്കാന് ആഗ്രഹിക്കുന്ന കണ്ണൂര്, കാസര്ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്ഷകര് ഒക്‌ടോബര് 26 ന് മുന്പായി 9446471454 രജിസ്റ്റര് ചെയ്യാവുന്നതാണ്.വിവരങ്ങള്ക്ക് 04972-763473