വൊക്കേഷണൽ എക്സ്പോ നാളെയും തുടരും
കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ.പി രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് വിതരണം ചെയ്തു.
ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി., സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണല് എക്സ്‌പോയുമാണ് മൂന്നുദിനങ്ങളിലായി റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ നടക്കുന്നത്. ശാസ്ത്രമേള സമാപിച്ചെങ്കിലും വൊക്കേഷണൽ എക്സ്പോ നാളെയും തുടരും
നന്മണ്ട ഹയര്സെക്കന്ഡറി സ്‌കൂളായിരുന്നു പ്രധാനവേദി. ശാസ്ത്ര, ഗണിതശാസ്ത്ര മേളകള് കോക്കല്ലൂര് ഗവ. ഹയര്സെക്കന്ഡറി സ്‌കൂളിലും പ്രവൃത്തിപരിചയ, സാമൂഹികശാസ്ത്രമേളകള് നന്മണ്ട ഹയര്സെക്കന്ഡറിയിലും ഐ.ടി. മേള നന്മണ്ട 14-ലെ സരസ്വതി വിദ്യാമന്ദിര് സ്‌കൂളിലുമാണ് നടന്നത്. ശാസ്ത്രോത്സവത്തിൽ 157 ഇനങ്ങളിലായി 5700 മത്സരാര്ത്ഥികള് പങ്കെടുത്തു.
നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിഡിഇ സി.മനോജ് കുമാർ മുഖ്യാതിഥിയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ സർജസ് കുനിയിൽ, നന്മണ്ട എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ അബുബക്കർ സിന്ദീഖ്, പ്രിൻസിപ്പൽ പി.ബിന്ദു, പിടിഎ പ്രസിഡന്റ് ടി.എം സുരേഷ് എന്നിവർ സംസാരിച്ചു. ഡിഇഒ മനോഹരൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി ദേവാനന്ദൻ നന്ദിയും പറഞ്ഞു.