വനിതാ കമ്മീഷന് സിറ്റിങ്
സംസ്ഥാന വനിതാ കമ്മീഷന് സിറ്റിങ് കോഴിക്കോട് കലക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് ഒക്ടോബര് 26 ന് നടക്കും.
പാര്ട്ട് ടൈം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ നല്കിയ അര്ഹരായ മുഴുവന് പേരും ഒക്‌ടോബര് 25 ന് രാവിലെ 9 മണിക്ക് വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക് കോളേജില് ഹാജരാകണം. ഏകദേശം 20,000 രൂപയും അസ്സല് സര്ട്ടിഫിക്കറ്റുകളും, ടി.സി യും അന്നേ ദിവസം ഹാജരാക്കണം. മതിയായ അപേക്ഷകള് (40എണ്ണം)ഉണ്ടെങ്കില് മാത്രമേ അന്നേ ദിവസം അഡ്മിഷന് നടക്കുകയുളളു. ഫീസ് എ.ടി.എം കാര്ഡ് വഴി അടയ്‌ക്കേണ്ടതാണ്. വിവരങ്ങള്ക്ക് 0495 2383924.
————————————————————————————————————————————————-
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില് ഫുള് ടൈം ജൂനിയര് ലാംഗ്വേജ് ടിച്ചര് (അറബിക്) എല്.പി.എസ് മൂന്ന് എന്സിഎ-എസ്‌സി (കാറ്റഗറി നമ്പര് 133/2022) തസ്തികയിലേക്ക് അപേക്ഷിച്ചവര്ക്കുള്ള അഭിമുഖം നവംബര് 2 ന് രാവിലെ 11 മണിക്ക് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില് നടക്കും. ഉദ്യോഗാര്ത്ഥികള് കോവിഡ് മാനദണ്ഡം പാലിക്കണം. ഇന്റര്വ്യൂവിന് ഹാജരാവുന്ന ഉദ്യോഗാര്ത്ഥികള് പി.എസ്.സി വെബ്‌സൈറ്റില് നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില് അപ്‌ലോഡ് ചെയ്യണം. പ്രൊഫൈലില് അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല് വ്യക്തിഗത ഇന്റര്വ്യൂ മെമോ അയക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില് ലഭ്യമാകാത്തവര് പി.എസ്.സിയുടെ കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിവരങ്ങള്ക്ക് 0495 2371971.