കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ആശയവുമായെത്തിയ നൂറു കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ മാനാഞ്ചിറ മൈതാനിയിൽ അണിനിരന്നു. മേയർ ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള എൻ എസ് എസ്, എസ് പി സി, ജെ ആർ സി വിദ്യാർത്ഥികൾ ചേർന്ന് 2000 ഹൈഡ്രജൻ ബലൂണുകൾ പറത്തിവിട്ടു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ്മോബ് അവതരിപ്പിച്ചു. മാനാഞ്ചിറയിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ദിവാകരൻ, പി സി രാജൻ, ഡോ.ജയശ്രീ, പി കെ നാസർ, സി. രേഖ, ഡി സി പി എ.ശ്രീനിവാസ്, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബെഞ്ചമിൻ, ഇംഹാൻസ് ഡയറക്ടർ ഡോ പി കൃഷ്ണകുമാർ, എന്നിവർ പങ്കെടുത്തു.