സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡവലപ്പ്മെന്റ് 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. നവംബർ 15 മുതൽ 25 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസിലാണ് പരിശീലനം. സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ സൗജന്യമായാണ് കോഴ്സ് വനിതകൾക്ക് നൽകുന്നത്. താത്പര്യമുള്ളവർ www.kied.info ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484 2532890/ 2550322/7012376994