അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റി മനസിലാക്കാന്‍ എത്തിയ നര്‍മ്മദാ ബചാവോ ആന്തോളന്‍ നേതാവ് മേധാ പട്കര്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസുമായി നിരണം പഞ്ചായത്ത് മുക്കില്‍ കൂടിക്കാഴ്ച നടത്തി. വലിയ ഡാമുകളിലേക്ക് പോകുന്നതിന് ജലവിഭവ വകുപ്പിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഗോവയില്‍ നിര്‍മിച്ചിട്ടുള്ള രീതിയില്‍ നദിയുടെ തിട്ടയുടെ നിരപ്പില്‍ മാത്രം ജലം സംഭരിക്കുന്ന ബന്ദാരകള്‍ നിര്‍മിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 175 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഏറ്റവും ഉചിതമായ മാര്‍ഗമാണെന്ന് മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. ഇത്തരം നടപടി സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെ മേധാപട്കര്‍ അഭിനന്ദിച്ചു. അപ്പര്‍ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങള്‍ മേധാപട്കര്‍ സന്ദര്‍ശിച്ചു.
