കോട്ടയം ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ‘യുവ ഉത്സവ് 2022’ കോട്ടയം സി.എം.എസ് കോളജില്‍ നടത്തി. സബ് കളക്ടര്‍ സഫ്‌ന നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് സമ്മാനം വിതരണം ചെയ്തു. ജില്ലാ യൂത്ത് ഓഫീസര്‍ എച്ച്. സച്ചിന്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷുവ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സൂപ്പര്‍വൈസര്‍ എസ്. കൃഷ്ണകുമാര്‍, യൂത്ത് വോളണ്ടിയര്‍ അഖില്‍ ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു. യുവ ഉത്സവത്തിന്റെ ഭാഗമായി പ്രസംഗം, പെയിന്റിംഗ്, കവിതാരചന, ഫോട്ടോഗ്രഫി, യുവ സംവാദ്, നാടന്‍ കലാമേള എന്നിവയും സംഘടിപ്പിച്ചു.
