സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രധാന കെട്ടിടം, ടോയ്ലറ്റ് ബ്ലോക്ക്, വെള്ളച്ചാട്ടവും അനുബന്ധ പ്രദേശവും തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങളും അടങ്ങിയ അരുവിക്കുഴി ടൂറിസം പദ്ധതി നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സംബന്ധിച്ച ഷെഡ്യൂളും വിശദ വിവരങ്ങളും കോഴഞ്ചേരിയിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച ക്വട്ടേഷനും ഷെഡ്യൂളും സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ :0468 2 311 343, 9447 709 944
