ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2023 ജനുവരി 22 ന് നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ 2022 ഒക്‌ടോബർ 31 ന് 5 മണി വരെ നീട്ടി.

നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്‌ടോബർ 2 നും 2022 നവംബർ 5 നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസ്സാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.