2022-23 ലെ മെഡിക്കല്‍/ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധനസഹായം നല്‍കുന്നു. വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. അംഗീകൃത കോച്ചിംഗ് സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാത്ത പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ധനസഹായത്തിന് അര്‍ഹരാണ്. അപേക്ഷകര്‍ക്ക് വരുമാനപരിധി ഇല്ല. 25 വയസ്സ് കഴിഞ്ഞതോ വിവാഹിതരോ തൊഴില്‍ ഉള്ളവരോ അപേക്ഷിക്കാന്‍ പാടില്ല. പൂരിപ്പിച്ച അപേക്ഷകള്‍ 2022 നവംബര്‍ അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0471-2472748
