കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ബിരുദ തലങ്ങളിലായാണ് ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സ്‌കൂള്‍/കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0495 2724610, 9446643499 നമ്പറുകളില്‍ ബന്ധപ്പെടാം.
വിധികര്‍ത്താക്കളാവുന്നതിന് ബയോഡാറ്റ ക്ഷണിച്ചു
.
നവംബര്‍ 28 ന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാവുന്നതിന് കോഴിക്കോട് ജില്ലയ്ക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരില്‍ നിന്നും ബയോഡാറ്റ ക്ഷണിക്കുന്നു. അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ 30 നകം csectionddekkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446891620, 8547215177.
റേഷന്‍കട ലൈസന്‍സി നിയമനം: അപേക്ഷകള്‍ ക്ഷണിച്ചു
.
ജില്ലയില്‍ 17 റേഷന്‍കടകളില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 25 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട വിധവും വിശദമായ നോട്ടിഫിക്കേഷനും ജില്ലാ സപ്ലൈ ഓഫീസിലും ബന്ധപ്പെട്ട താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസുകളിലും പഞ്ചായത്ത്/വില്ലേജ് ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സംശയ നിവാരണത്തിന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 0495 2374885, സിറ്റി റേഷനിംഗ് ഓഫീസ്(സൗത്ത്) 0495 2374807, സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) 0495 2374565, താലൂക്ക് സപ്ലൈ ഓഫീസ് കൊയിലാണ്ടി 0496 2620253, താലൂക്ക് സപ്ലൈ ഓഫീസ് വടകര 0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് 0495 2224030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ദര്‍ഘാസുകള്‍ ക്ഷണിച്ചു
സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയത്തിലേക്ക് ആവശ്യമായ 3 കെ.വി.എ ഓണ്‍ലൈന്‍ യുപിഎസ് വിത്ത് ബാറ്ററി വിതരണം ചെയ്യാന്‍ താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറത്തിന്റെ വില്‍പ്പനയുടെ അവസാന തീയതിയും സമയവും നവംബര്‍ 30. ദര്‍ഘാസ് നമ്പര്‍, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകള്‍ ജോയിന്റ് ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയം, കോഴിക്കോട്-09 എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373819.
തീയതി നീട്ടി
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ 0471 – 2329468, 2339178.
ദര്‍ഘാസുകള്‍ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് നവംബര്‍ 22 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേളയിലേക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ സ്റ്റാളുകളുടെ നിര്‍മ്മാണം ലൈറ്റ് ആന്‍ഡ് സൗണ്ട് അനുബന്ധ പ്രവര്‍ത്തികള്‍ക്ക് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 വൈകുന്നേരം 3.00 മണി. തുറക്കുന്ന തീയതി നവംബര്‍ 10 വൈകീട്ട് 3.30.