ആദ്യദിനം ഏഴ് മത്സരങ്ങളിലായി 426 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ കോട്ടായി ജി.എച്ച്.എസ്.എസില്‍ ആരംഭിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് മത്സരങ്ങളിലായി നൂറോളം വകുപ്പുകളിലെ 426 ഉദ്യോഗസ്ഥര്‍ പങ്കടുത്തു. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഗുസ്തി, കബഡി, ഹോക്കി മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടന്നത്. ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. അഭിലാഷ് അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. ഉല്ലാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി എം. രാമചന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഡോ. പി.സി ഏലിയാമ്മ, എം.കെ ആനന്ദം എന്നിവര്‍ സംസാരിച്ചു.

ഇന്ന് മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ മത്സരങ്ങള്‍

ഇന്ന് മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടക്കും. പുത്തൂര്‍ സ്വാമിസ് സ്മാഷ് പാലക്കാടന്‍സ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, ലോണ്‍ ടെന്നീസ് മത്സരങ്ങളും സ്വിമ്മിങ്, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ കോസ്‌മോ പൊളിറ്റല്‍ ക്ലബ്ബിലും ക്രിക്കറ്റ് മത്സരങ്ങള്‍ കോട്ടമൈതാനത്തും ചെസ്സ്, കാരംസ്, പവര്‍ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ബേസ്ഡ് ഫിസിക്ക് മത്സരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലുമാണ് നടക്കുന്നത്.