കേരള സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വിപുലമായ ജനകീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം കോസ്റ്റ് ഫോർഡ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ഡയറ്റ് പ്രിൻസിപ്പൽ എം ശ്രീജ, എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ കെ ബി ബ്രിജി, ഹയർ സെക്കന്ററി കോഡിനേറ്റർ വി എം കരിം, വൊക്കേഷണൽ ഹയർ സെക്കന്ററി ജൂനിയർ സൂപ്രണ്ട് അജിത് വിജയൻ,നാട്ടിക ഗവ ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രസിഡന്റ് പി കെ ഗോപാലൻ,എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ്‌പി വി സന്തോഷ് എന്നിവർ സംസാരിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, വിദ്യാര്‍ത്ഥി യുവജനസംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എസ്.സി./എസ്.ടി. തീരദേശമേഖലയില്‍ നിന്നുളളവര്‍ ഉള്‍പ്പെടുന്ന രക്ഷാകര്‍തൃസമിതി പ്രതിനിധികള്‍, ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും അക്കാഡമിക് കോർഡിനേറ്റർ എം ശ്രീകല നന്ദിയും പറഞ്ഞു.