സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവ പ്രതിഭകളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ‘തട്ടകം’ സാഹിത്യ ക്യാമ്പ് ഒക്ടോബർ 31 മുതൽ നവംബർ 3 വരെ തട്ടേക്കാട് പക്ഷി ശലഭോദ്യാനത്തിൽ നടക്കും.

31ന് വൈകിട്ട് കോതമംഗലത്തെ പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ക്യാമ്പംഗങ്ങളും അടക്കം നൂറോളം പേർ ചേർന്ന് മയക്കുമരുന്നിനെതിരെ ‘അക്ഷര ലഹരി ജീവിത ലഹരി’ എന്ന സന്ദേശം മുഴക്കി അക്ഷര ജ്വാല തെളിയിക്കും. ഒന്നിനു രാവിലെ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ എൻ. എസ്. മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ പ്രധാന തീം ‘മാറുന്ന ലോകം മാറുന്ന എഴുത്ത്’ അശോകൻ ചരുവിൽ അവതരിപ്പിക്കും. സെബാസ്റ്റ്യൻ, പ്രമീളദേവി, ബിന്ദു ജിജി, രവിത ഹരിദാസ് എന്നിവർ കവിത ചൊല്ലും.